ലേഖകന്മാരെ പരിചയപ്പെടുത്താം....കേരളത്തിലെ പ്രമുഖ പ്രൊഫെഷണല്‍ കോളേജില്‍ ഒരേ ക്ലാസ്സില്‍ ഒരേ പോലെ മൂഞ്ചിത്തെറ്റിയ രണ്ട് പേര്....ഒ.പി ഓശ & ഓശ പി.ഒ.....ഒരു സുപ്രഭാതതില് തൂലിക ചലിപ്പിച്ചു തുടങ്ങി......ക്ലാസ്സില്‍ നടക്കുന്ന അനീതിക്കെതിരായി പോരാടുകയായിരുന്നു ലക്ഷ്യം....ചെറുകഥകളിലൂടെ വായനക്കാരുടെ അണ്ടം കീറാം എന്ന് വിചാരിച്ചു എഴുതിത്തുടങ്ങി ... പക്ഷെ, എഴുത്തു കഴിഞ്ഞ് പ്രസിദ്ധീകരണവും കഴിഞ്ഞപ്പൊ ലേഖകര്‍ക്കു ഒരു കാര്യം മനസ്സിലായി.......വലിയ വലിയ സാഹിത്യകാരന്മാര് പറയുന്നതൊക്കെ ചുമ്മാതാണ്....അവര്‍ പറയും സൃഷ്ടിയുടെ വേദനയാണു ഏറ്റവും വലിയ വേദനയെന്ന്...പയ്യെത്തന്നെ.....!!സൃഷ്ടിയുടെ വേദനയൊന്നും ഒരു വേദനയേ അല്ല....അതു കഴിഞ്ഞുള്ള വേദനയാണ് ഏറ്റവും വലിയ വേദന...!!ദൈവമേ...ഇതു വരെ അതു വിട്ടു മാറിയിട്ടില്ല...... അതോടെ ലേഖകര്‍ കടലാസു പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തി....അങ്ങനെ ഇനിയെന്തെന്ന് അലോചിചു മൂഞ്ചിയിരിക്കുമ്പോഴാണു..സഖാവ് അലിഭായിയുടെ സഹായത്തോടെ ഞങ്ങള്‍ ഐടി മേഖലയിലേക്കു കടന്നു കയറിയതു.....ഇവിടെ എന്തായാലും പഴയ തീവ്രതയോടെ മേല്‍പ്പറഞ്ഞ വേദന അനുഭവപ്പെടാനിടയില്ലെന്നു തോന്നുന്നു......കാത്തിരുന്നു കാണാം.....
എന്ന് വേദനയോടെ....
ഒ.പി ഓശ & ഓശ പി.ഒ