Sunday, September 23, 2012

അഭിലാഷം

വീടിനടുത്തുണ്ടായിരുന്ന ശ്രീധരേട്ടനെ കൊല്ലണമെന്നത്കുഞ്ഞുന്നാള്‍ മുതലേ എനിക്കുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു..സ്കൂള്‍ വിട്ടു വരുന്ന നേരത്ത് അങ്ങോരുടെ പറമ്പിലെ മാങ്ങയ്ക്ക് കല്ലെറിഞ്ഞെന്നും പറഞ്ഞ് എന്നെ തെറി വിളിച്ച അന്നു തൊട്ട് ഇന്നു വരെ ആ ആഗ്രഹത്തിനൊരു ഇടിവും സംഭവിച്ചിട്ടുമില്ല..പക്ഷെ ഞാന്‍ ഇറ്റലിക്കാരനല്ലാത്തതു കൊണ്ടും,കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ എന്റെ അമ്മായിയമ്മ അല്ലാത്തതു കൊണ്ടും, ഞാന്‍ മാര്‍ക്കം കൂടിയിട്ടില്ലാത്തതു കൊണ്ടും, എന്റെ കയ്യില്‍ ദുരിതാശ്വാസമായി കൊടുക്കാന്‍ ഒരു കോടി രൂപ ഇല്ലാത്തതു കൊണ്ടും, സര്‍‌വ്വോപരി ഞാനും ശ്രീധരേട്ടനും കടലില്‍ വച്ചു കണ്ടുമുട്ടാന്‍ യാതോരു വിധ സാധ്യതയുമില്ലാത്തതു കൊണ്ടും ഞാന്‍ എന്റെ ആഗ്രഹം അടക്കി നിര്‍ത്തുന്നു എന്നു മാത്രം (NB : രാഷ്ട്രീയമോ മതപരമോ ആയ ഒരു ധ്വംസനം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ചെയ്തത് പരിതാപകരമായിപ്പോയി എന്നു മാത്രമാണ് സാരം..

business minded മൂട്ട

"എന്ത് കോപ്പിനാടാ നീ ഇപ്പോള്‍ വന്നത്??ഇത്രേം കാലം ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ.. ഒരു മാതിരി കേരള സര്‍ക്കാറിനെപ്പോലെ പെരുമാറരുത്.. കഷ്ടപ്പെട്ട് ഒരു കോളനി ഉണ്ടാക്കി കുഞ്ഞുകുട്ടിപ്പരാധീനതകളുമായി കഴിയുമ്പോ അവനാ സ്ഥലം വേണം? തൊല്ലപ്പാടുണ്ടാക്കാതെ നിര്‍ത്തിപ്പോടേ.". .......... "ഫ്ഭാ.. എന്റെ ചോര കുടിച്ച് വീര്‍ത്തിട്ട് എന്റെ പുസ്തകത്തിനിടയില്‍ താമസമാക്കിയതും പോരാ, എന്നോട് ചെലക്കുന്നോ?? എവിടെടാ നിന്നെ കൊല്ലാനുള്ള വിഷം...ഇപ്പൊ ശരിയാക്കിത്തരാം." ...... "പിന്നേ.. പേടിപ്പിക്കാതെ മനുഷ്യാ.. എടുത്തോണ്ട് വന്ന് അടി.. സംഭവം എന്റോസള്‍ഫാനാ.. ഞാന്‍ മാത്രമല്ല; നീയും പൊഗയാകും.." ..... "എടേയ്.. ഞാന്‍ അങ്ങനെ ദേഷ്യത്തില്‍ പറഞ്ഞതൊന്നുമല്ല.. എനിക്കിന്നു ഇത്തിരി വായിക്കണം.. തുറന്നപ്പോള്‍ കണ്ടതു തന്നെ നിന്നെ.. അതും നിന്റെ ധിക്കാരവുമൊക്കെ കണ്ടപ്പോള്‍ ഇത്തിരി ദേഷ്യം വന്നു..അതല്ലേ.നീ ക്ഷമി.." ... "എങ്കില്‍ നമുക്കൊരു തോപ്പും‌പടി പാലമിടാം..നിനക്കൊരു ഉപകാരം, എനിക്കൊരു പലഹാരം..കൂടും കിടക്കയുമെടുത്ത് ഞങ്ങള്‍ ഇപ്പൊ ഇറങ്ങാം. പക്ഷെ ഒരു കാര്യം.നിന്റെ ചോര ഊറ്റാനുള്ള സമ്മതപത്രം ഒപ്പിട്ടു തരണം. അതിനു ശേഷം നീ മറ്റൊരു കാര്യത്തിനും ചോര കൊടുക്കരുത്.. എന്തിന്, നാട്ടില്‍ പോയാല്‍ അവിടത്തെ കണ്ട്രികളായ കൊതുകുകള്‍ക്ക് പോലും കൊടുത്തു പോകരുത് ഒരു തുള്ളി ..പിന്നെ നിന്റെ തലയിണയുടെ പട്ടയം എത്രയും പെട്ടെന്ന് കൈ മാറണം..r v gud ??" .... "സമ്മതിച്ചു.. ഇപ്പൊ ഇറങ്ങ്.. ഞാന്‍ തുടങ്ങട്ടെ.. " .... ..മണിയന്‍‌പിള്ളയുടെ ആത്മകഥയില്‍ താമസമാക്കിയ ഒരു business minded മൂട്ടയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്...

Saturday, August 20, 2011

ബയോഡൈവേഴ്സിറ്റി ഇന്‍ ഐഐടി

..ഐഐടി യില്‍ വന്നിട്ട് ഇന്നേക്ക് ഒരു വര്‍‍ഷമാകുന്നു....കഴിഞ്ഞ ഒരു കൊല്ലമായി ഞാന്‍ ചുറ്റിലും കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന ചില പ്രത്യേക വ്യക്തികളെ പറ്റി..(ഇത് തീര്‍ത്തും ചില പ്രത്യേക വ്യക്തികളെ മാത്രം ഉദ്ദേശിച്ചുള്ളതാണു.. ആള്‍ക്കാരുടെ പെരുമാറ്റത്തിനു അവര്‍ ജനിച്ച സ്റ്റേറ്റുമായി യാതൊരു ബന്ധവുമില്ലെന്നറിയാം..എന്നാലും വെറുതെ ഒരു രസത്തിനു..)

.......................................................................................

മറാട്ടികള്‍ : ഹ്രിദയത്തില്‍ സ്നേഹവും,ആത്മാര്‍തതയും വെല്ലാണ്ട് അലിഞ്ഞ്ചേര്‍ന്നവര്‍.രാവിലെ 7 മണിക്ക് തന്നെ എല്ലാരും വരി വരിയായി ഉറുംബുകളെ പോലെ കൂട്ടം ചേര്‍ന്ന് ചായ കുടിക്കാന്‍ പോവും..വേറെ ആരേയും കൂടെ കൂട്ടൂല്ല..ഇവന്മാറുടെ വാച്ചിലും,ഫോണിലും,ഷര്‍ട്ടിലും,ജെട്ടിയിലും വരെ ചത്രപതി ശിവാജിയുടെ ചിത്രം പതിച്ചിട്ടുണ്ടാവും.ആരും അറിയാതെ എവിട്ന്നെങ്കിലുമൊക്കെ ഇവന്മാര്‍ ചരട് വലിക്കും.നമ്മള്‍ വായും പൊളിച്ച് നോക്കി നില്‍ക്കും..

.........................................................................................

തെലുങ്കാന : കാലാകാലങ്ങളായി ജനസംഖ്യ കൊണ്ട് ഐഐടി യെ അടക്കി വാഴുന്നവര്.ഇവരെ എണ്ണി തിട്ടപ്പെടുത്താന്‍ അധിക്റുതര്‍ക്ക് ഇത് വരെ കഴ്ഞ്ഞിട്ടില്ല. ഉറക്കം വരാത്ത ദിവസങ്ങളില്‍ രാത്രി മൂന്ന് മണിക്കൊക്കെ എഴുന്നേറ്റിരിക്കുമ്പോള്‍ ദൂരെ ഏതൊക്കെയോ മുറികളില്‍ നിന്ന് മഹേഷ് ബാബുവിന്റെയും അല്ലു അര്‍ജുന്റെയും പാട്ട് ഒഴുകി വരുന്ന്നത് കേള്‍ക്കാം..ലോകത്തില്‍ ഏറ്റവും ക്രിയേറ്റീവ് ആയി കാലു വാരാന്‍ അറിയുന്നവര്‍..തക്കം കിട്ടിയാല്‍ സ്വന്തം കാലു വരെ വാരുന്നവര്‍ ഇതിലുണ്ട്..തനിക്കു വരുന്ന പണി,വളരെ നൈസ് ആയി,സിമ്പിളായി അടുത്തിരികുന്നവനു മറിച്ച് കൊടുക്കുന്നത് അത്ഭുതത്തോടെ മാത്രമേ നോക്കി നില്‍ക്കാന്‍ പറ്റൂ..

.........................................................................................

ബംഗാളികള്‍ : കൂര്‍മ്മബുധ്ധികള്‍..ടിപ്പിക്കല്‍ ബംഗാള്‍ ബുധ്ധിജീവികള്‍..റൂമില്‍ വരാതെ ലാബില്‍ തെന്നെ ഉറങ്ങി റിസര്‍ച്ച് ചെയ്യുന്നവര്‍..സ്വന്തം നാടിന്റെ പകരം വെക്കാനില്ലാത്ത പൈത്രുകത്തെ ചൊല്ലി എപ്പോഴും ഊറ്റം കൊള്ളുന്നു..സൗരവ് ഗംഗുലി കട്ടക്കൂതറ ആണെന്നു പറഞ്ഞു നോക്കൂ..അടുത്ത നിമിഷം ഒരു വെടിയും പൊഗയും മാത്രേ നമ്മള്‍ക് ഓര്‍മ്മയുണ്ടാവൂ..മീന്‍ ഇല്ലാതെ ബംഗാളി ജീവിതം പൂര്‍ണ്ണമാകില്ല..ചിലപ്പോ കട്ടന്‍ ചായയുടെ കൂടെ വരെ മീന്‍ കൂട്ടി എന്നു വരാം. ലോകത്ത് ആര്‍ക്കും മനസ്സിലാകാത്ത സംസാരശൈലിക്കുടമകള്‍

'അവിക് സമാന്ത' എന്ന എന്റെ ക്ലാസ്മേറ്റിനോട് പേരു ചോദിച്ചപ്പോള്‍ 'ഓബിക് സൊമോന്തോ' എന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

...........................................................................................

ഉത്തര്‍പ്രദേശം : ലോകത്തില്‍ ഏറ്റവും വേഗതയില്‍ ഹിന്ദി പറയുന്നവര്.. dk bose..@#$!teree.b@#$#$d... തുടങ്ങിയവ ചേര്‍ക്കതെ ഒരു വാക്യം പൂര്‍ത്തിയാക്കാന്‍ പലപ്പോഴും ഇവര്‍ക്ക് കഴിയാറില്ല.

................................................................................................

ബീഹാര്‍.: രക്തത്തില്‍ കലിപ്പുമായി ജനിച്ചവറ്.അങേയറ്റത്തെ സ്നേഹവും ദേഷ്യവും പ്രകടിപ്പിക്കുന്നവര്..തലേ ദിവസം വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി പരതിക്കണ്ട്പിടിച്ച് വലിക്കുന്ന ടീംസ്...tuchingss കിട്ടിയില്ലെങ്കില് ‍lifbuoy സോപ്പ് വരെ എടുത്ത് നക്കി എന്നു വരും.

സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ കപാലം പൊളിഞ്ഞു പോകും.ഇരിക്കാന്‍ കസേര തരാത്തതിനു സുഹ്റ്ത്ത്ന്റെ കണ്ണില്‍ പേന കൊണ്ട് കുത്തിയ കൂട്ടുകാരനെ ഓര്‍മ്മ വരുന്നു.

..................................................................................................

തമിഴന്‍ : aerospace dptmntl വല്ലാതെ കാണപ്പെടുന്ന വിഭാഗം aerodynamics രക്ത്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവറ്...എന്നാ സൊല്ലിയാലും മച്ചാ നമ്മ മച്ചാ താനേ.

.......................................................................................................

ജെര്‍മ്മന്‍സ് : ഇന്റര്‍നറിനു സ്പീഡ് പോരാ എന്നു പറഞ്ഞ് ഇന്ത്യക്കാരോട് പരമപുച്ചം..മ്യൂനിച്ചില്‍ 50 mbps കിട്ടുമത്രെ..അതീനു ഞാനെന്ത് വേണം. ഐഐടി കുളം പോരാ എന്നു പറഞ്ഞ് അപ്പുറത്തെ 5star hotelil ഇടക്കിടക്ക് നീന്താന്‍ പോകുന്ന പാവപ്പെട്ട ആ ദരിദ്ര ജെര്‍മ്മനിക്കാരന്റെ മുഖം ഓര്‍മ്മ വരുന്നു.

.........................................................................................................

എത്യോപ്യന്‍സ് : എല്ലാം ഒരു അത്ഭുതം പോലെ നോക്കി കാണുന്നവര്‍..ആദ്യമായിട്ടാണ് പലരും junction കാണുന്നത്., മറൈന്‍ ഡ്രൈവിലെ എയര്‍ ഇന്ത്യയുടെ കെട്ടിടം കണ്ട് ഒരുത്തന്റെ ബോധം പോയി..വെറുതെ ഇരിക്കുമ്പോള്‍ ഒരാവശ്യവുമില്ലാതെ f..k off..പറയും..എന്താ കാര്യം എന്നു ചോദിച്ചാല്‍ പറയും നാട്ടില്‍ ചെറിയച്ചനോടും കുഞ്ഞമ്മയോടുമൊക്കെ ഇങ്ങനാ സംസാരിക്കുന്നതെന്ന്..കയിലെ മസില്‍ കണ്ടാല്‍ ഒന്നും പറയാനും തോന്നൂല

...................................................................................................

.മലയാളി : ഒന്നും പറയുന്നില്ല, കമ്പ്ലീറ്റ് ഊഹിച്ചെടുത്തോ.

......................................................................................................

...ഇത്രയും പറഞ്ഞ സ്ഡ്തിതിക്ക് പെണ്‍കുട്ടികളെ പറ്റിയും പറയാന്‍ തോന്നുന്നു..ഇവിടെയുള്ള 90 ശതമാനം പെണ്‍കുട്ടികളും വളരെ പാവപ്പെട്ട വീടുകളില്‍ നിന്നാണു വരുന്നത്..അത് അവരുടെ കീറിപ്പറഞ്ഞ വസ്ത്രങ്ങളില്‍ നിന്നു വ്യക്തമാണ്..

........................................................................................................

..ഏകത്വത്തിന്റെ കാര്യം സംശയത്തിലാണെങ്കിലും നാനാത്വത്തിനു യാതൊരു കുറവും ഇല്ല..ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെ കൂടുതല്‍ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു..

Saturday, August 13, 2011

അരമണിക്കൂര്‍

..2009 ജൂലൈ മാസത്തിലെ ഒരു നശിച്ച ദിവസം..വൈകുന്നേരം 6 മണി ആയിക്കാണും..വല്ലാതെ ശ്വാസം മുട്ടുന്നു..ഇനി അര മണിക്കൂര്‍ മാത്രമേ ജീവന്‍ ഉള്ളൂ..ഞാനും ലവനും(shinoj) പഞ്ചാരക്കാടിന്റെ സൈഡിലൂടെ ലഗേജുമെടുത്ത് വേച്ച് വേച്ച് താഴോട്ടിറങ്ങി....ഇനി തിരിച്ചു കയറില്ല..:(

കൈ തളര്‍ന്നു..,ലഗേജും താഴെ വച്ച് ഒന്നുകൂടി തിരിഞ്ഞു നോക്കി. വലിയ ഭാവവ്യത്യസം ഒന്നും തന്നെയില്ലാതെ കോളെജ് ഞെളിഞ്ഞു നില്‍കുന്നു..രാജാവിന്റെ തറവാടിത്തമില്ല്ലാത്ത പുതിയ മുഖം കണ്ട് സങ്കടം തോന്നി..ആകെ വൃത്തികേട്‌ ആക്കിയിരിക്കുന്നു...നാലു വര്‍ഷം മുന്‍പ് ആദ്യമായി കണ്ടത് ഓര്‍ത്ത് പോയി..സദാസമയവും ഇലകള്‍ വീണു മൂടിയിരുന്ന രണ്ട് നടപ്പാതകള്‍..എത്ര പേരാണ്അത് വഴി സ്വര്‍ഗത്തിലോട്ട് നടന്നു കയറിയത്..അത് വെട്ടിമാറ്റിയവന്മാരെ മനസ്സു കൊണ്ട് പ്രാകി ചേച്ചിക്കടയിലോട്ട് നീങ്ങി..

ആത്മാവിന്റെ പുക നല്‍കി ആയിരക്കണക്കിനു എഞ്ചിനീയര്‍മാരുടെ ശ്വാസകോശത്തിനു ഓട്ടയിട്ടവരാണു ചേച്ചി എന്നു പലരും പറയും..പറയുന്നവര്‍ എന്ത് വേണെലും പറഞ്ഞോട്ടെ..പലരുടേയും ജീവിത്റ്റത്തിന്റെ ഭാഗമാണ് കടയും,കടയോട് ചേര്‍ന്നുള്ള മതിലും..

മനസ്സില്ലാമനസ്സോടേ അവസാനമായി ചേച്ചിയോട് ചോദിച്ചു.." ചേച്ചീ ആരുടേലും പറ്റില്‍, അഞ്ചാറ് കിങ്സും മൂന്നാലു ലൈമും.."..പതിവു പോലെ ചേച്ചി ആട്ടിപ്പായിച്ചില്ല..:( ഒരു മൗനം മാത്രം

നേരം വൈകി.ശ്വാസം തീരാറയിരികുന്നു.സ്വന്തം അചനേക്കാള്‍ താന്‍ സ്നേഹിക്കുന്നRX100 ഉംഎടുത്ത് ശ്രീഹരി വന്നു....ഞാന്‍ ബൈക്കില്‍ കയറി ചുറ്റും നോക്കി..ഇരുട്ടായത് കാരണം രാജപ്പനെ മാത്രം കണ്ടില്ല..ചാവടിമുക്ക് ലക്ഷ്യമാക്കി തികഞ്ഞ നിര്‍വികാരതയോടെ ശ്രീഹരി ബൈക്ക് പായിച്ചു..

കണ്മുന്നില്‍ നിന്ന് മാഞ്ഞ് മറയുന്ന കാഴ്ച്ചകളും,കാഴ്ചയ്ക്ക് പിന്നിലെ ഓര്‍മ്മകളും:( തിരിഞ്ഞ് ഒന്നുകൂടി കോളേജിനെ നോക്കി. അലിഞ്ഞു തീരുന്ന കാഴ്ച്ചകളെ നോക്കി,നെഞ്ച് കീറുന്ന വേദനയോടെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ മനസ്സില്‍ നിലവിളിച്ചു....".aliyaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa...:(:(:(:("

കാത് തകര്‍ത്ത അതിന്റെ പ്രതിധ്വനിയില്‍ നിന്ന് ഞാന്‍ ഇന്നും മുക്തനായിട്ടില്ല:(

Monday, June 13, 2011

ഒരു വിദ്യാലയവര്‍ഷത്തിന്റെ തുടക്കം

മേയ് മാസം അവസാന ആഴ്ച.."എനിക്കു വേണ്ട നയനേച്ചിയുടെ പഴയ പുസ്തകങ്ങള്‍..എനിക്കു പുതിയതു തന്നെ വേണം" എന്നു വിളിച്ചു പറയാന്‍ തോന്നിത്തുടങ്ങുന്ന സമയം.. പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നതു വേറെ സത്യം..ഏതാണ്ട് ഒന്നാം ക്ലാസ്സ്‌ മുതല്‍ നിലനിന്നിരുന്ന ഒരു കീഴ്വഴക്കമായിരുന്നു അത്.(മേല്പറഞ്ഞ നാട്ടുനടപ്പ് പത്താം തരം വരെ തുടര്‍ന്നു..അതു കഥാന്ത്യം)..ബാലവാടിയില്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നത് എന്റെ ഭാഗ്യം.ഉണ്ടായിരുന്നെങ്കില്‍ ആ ദുഷ്ട അതും എനിക്കു കൊടുത്തു വിട്ടേനെ."നിനക്കെന്തിനാ മോനേ പുതിയത്? നീ ഇതു നോക്കിയേ,എന്ത് ഭംഗിയായിട്ടാ നിന്റെ ചേച്ചി പുസ്തകം സൂക്ഷിച്ചിരിക്കുന്നേ..പുതിയതു പോലെത്തന്നെയില്ലേ..ഇതു മതി നിനക്ക്.."..തീര്‍ന്നു..അല്ലെങ്കിലും അമ്മയ്ക്ക് പ്രതിപക്ഷ ബഹുമാനം കുറവാണ്..സത്യം പറഞ്ഞാല്‍ പുതിയ പുസ്തകങ്ങളുടെ മണം കിട്ടാത്തതിലുള്ള എന്റെ അമര്‍ഷമായിരുന്നില്ല ഒരിക്കലും എന്റെ പ്രതിഷേധപ്രകടനതിന്റെ കാരണം.മറിച്ച്,വര്‍ഷാവസാനം ഒരു ചോദ്യം വരും "നിനക്ക് കിട്ടുമ്പോള്‍ പൊന്നു പോലെയിരുന്നതല്ലേ? ഒരു വര്‍ഷം കൊണ്ട് വളം പോലെയാക്കിയില്ലേ നീ?"..അതായത്, ആ പുസ്തകങ്ങളുടെ കൂടെ കയറി വരുന്നത് ആ ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത കൂടെയാണ്..ഒത്തിരി കൊല്ലം നയനേച്ചിയോട് ചോദിക്കണമെന്ന് ആഗ്രഹിച്ച് കൊണ്ടു നടന്ന ഒരു ചോദ്യമാണ്.."നമുക്കൊരു അഡ്ജസ്റ്റ്മെന്റില്‍ പൊയ്ക്കൂടെ?പുസ്തകങ്ങളെ ഇങ്ങനെ കൊണ്ടു നടക്കാതിരുന്നൂടേ?നിനക്കെന്നെ ഒന്നു സഹായിച്ചു കൂടെ സഹോദരീ?"..ആ ചോദ്യം എന്റെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നു നാക്കിന്റെ തുമ്പത്തെത്തുന്നതിനു മുന്‍പ് ഒരു പ്ലാസ്റ്റിക് കവറില്‍ അവള്‍ കൊണ്ടുത്തരും ഉത്തരം.."ഇതാ നവീ, നിന്റെ അടുത്ത കൊല്ലത്തെക്കുള്ള പാഠപുസ്തകങ്ങള്‍"(നന്ദി മനസ്സില്‍ സൂക്ഷിച്ചാല്‍ മതിയെന്നു കൂടെ പറഞ്ഞിരുന്നെങ്കില്‍ അവളെ ഞാന്‍ കൊന്നേനെ..)
NB:
ഇതേ കഥ,ഇതേ മനോവ്യഥയോടെ എഴുതാന്‍ സാധ്യതയുള്ള ഒരാളെ മാത്രമേ എനിക്കറിയൂ.. വീടിനടുത്തുള്ള സൗമ്യ..അവള്‍ എനിക്ക് ഒരു വര്‍ഷം ജൂനിയറും,അയല്‍ക്കാരിയുമായ കാരണം ഇതേ മാനസികസമ്മര്‍ദ്ദത്തിന്‌ അടിമപ്പെട്ടിട്ടുണ്ടാകാനുള്ള എല്ലാ വകകളുമുണ്ട്..

Friday, March 18, 2011

ഭ്രാന്തന്‍

അയാള്‍ അച്ഛന്റെ വിരലില്‍ തൂങ്ങി ചോക്ലേറ്റു നുണഞ്ഞു ചൊവ്വാഴ്ച ചന്തയിലെ തിരക്കും ആസ്വദിച്ചു നടക്കുകയായിരുന്നു. ആ ചന്തയുടെ തിരക്ക് അയാള്‍ക്കിഷ്ടമായിരുന്നു.ചുറ്റിലും തിരഞ്ഞെടുപ്പു ചിത്രങ്ങള്‍. ഒന്നു സ്വന്തമാക്കാന്‍ അയാള്‍ കൊതിച്ചു. ആരും കാണാതെ ഒന്നു കീറിയെടുക്കാന്‍ അയാള്‍ അതിയായി മോഹിച്ചു.പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ അച്ഛനെ അവന്‍ പിടിച്ചു വലിച്ചു. അയാള്‍ക്ക് ഇഷ്ടമല്ലാത്ത സാധനങ്ങള്‍ മാതാപിതാക്കള്‍ വാങ്ങുന്ന്ത് എന്തിനാണ്? തൂണിന്റെ പിറകിലേക്ക് വലിഞ്ഞെത്തി. പക്ഷേ, അച്ഛന്‍ വാങ്ങിക്കാതെ വരില്ല എന്ന വാശിയിലാണ്. അയാള്‍ അച്ഛന്റെ വിരലില്‍ പിടിച്ച് ശക്തിയായി വലിച്ചു. പെട്ടെന്ന്, ഉഗ്രശബ്ദത്തില്‍ എന്തോ പൊട്ടിത്തെറിച്ചു. അയാള്‍ പേടിച്ച് വിറച്ചു. അച്ഛന്റെ വിരലിലെ പിടുത്തം അപ്പോഴും അയാള്‍ വിട്ടില്ല. പക്ഷെ, വിരല്‍ മാത്രം കയ്യില്‍.

ഒരു വെളിച്ചം..

അടുത്ത പ്രഭാതത്തില്‍ അയാള്‍ തുറുങ്കിലായിരുന്നു. പകച്ചു നോക്കിയപ്പോള്‍ തുറുങ്ക് പേവാര്‍ഡിന്റെ ഒരു ഭാഗം. അയാള്‍ക്ക് താടി മുളച്ചിരുന്നു. അസഹനീയമായ ദുര്‍ഗന്ധം അയാളെ അസ്വസ്ഥനാക്കി. അയാളെ അറ്റന്‍ഡേഴ്സ് വന്നു കുളിപ്പിച്ചു. പുതിയ വസ്ത്രം നല്‍കി. അമ്മാവന്‍ അയാളെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ നിന്നും അയാള്‍ നേരെ പോയത് ചന്തയിലേക്കായിരുന്നു. ആദ്യം കണ്ട തിരഞ്ഞെടുപ്പ് പോസ്റ്റര്‍ അയാള്‍ വലിച്ചു കീറി. പിന്നെ ഓരോന്നായി കീറി നശിപ്പിച്ചു.

അന്ന് ആ ചന്തയില്‍ അക്രമാസക്തനായ ഭ്രാന്തെനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അന്നയാള്‍ക്ക് ഭ്രാന്തുണ്ടായിരുന്നോ?