ക്ഷമിക്കണം..ഇതു ഒരു തമാശയ്ക്ക് importance ഉള്ള കഥയല്ല...ഒരുപക്ഷേ..ഇതൊരു കഥയേ അല്ല..എന്റെ ചുറ്റിലും നടന്ന..നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കുള്ള അഭിപ്രായമാണ്..എന്റെ കാഴ്ചപ്പാടാണ്..
നമുക്ക് തുടങ്ങാം...
ആന്ധ്രമുഖ്യന്‍ Y.S.R നെ ഓര്‍മയുണ്ടോ?? തിരുവോണത്തിനു പിറ്റേന്ന് നല്ലമല ഫോറസ്റ്റില് വച്ച് അദ്ദേഹത്തിന്റെ ഭൗതികശരീരം ക്ണ്ടെത്തുമ്പോള്‍ മാലോകര്‍ ഒന്നടങ്കം ഞെട്ടിത്തരിച്ചതാണ്..അതിനോടൊപ്പം തന്നെ എല്ലാവരുടെയും മനസ്സില്‍ നൂറായിരം സംശയങ്ങളും ഉടലെടുത്തു..രാഷ്ട്രീയപ്രമുഖരുടെ അധികാരമോഹത്തിന്റെ ഇരയാവുകയല്ലരുന്നോ അദ്ദേഹം എന്ന്..അദ്ദേഹത്തിന്റെ സ്വന്തം മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി , പുതിയ മുഖ്യന്‍ ഡോ:കെ.റോസയ്യ , തെലുങ്കാനയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവര്‍, എന്നിവരെയെല്ലാം പൊതുജനം സംശയത്തോടെ മാത്രമാണ് നോക്കിക്കണ്ടത്..ഈ നിമിഷം വരെ ലേഖകനും ഇതേ സംശയരോഗത്തിന് അടിമയാണ്...അല്ലെങ്കില്‍ ഇതിനെ ഒരു രോഗമായി കണക്കാക്കാമോ?? പൊതുജനങ്ങളുടെ intellectual level ന്റെ measure ആയി വേണ്ടേ ഇതിനെ കാണാന്‍??എല്ലാവരും I.Bയുടെ പരീക്ഷ ഒന്നെഴുതി നോക്കുന്നത് നല്ലതായിരിക്കില്ലേ??
ഇനി വേറെ സംഭവം പറയാം...മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയ്യേറ്റം..ഒഴിപ്പിക്കല്‍ പ്രസ്ഥാനം കട്ടയ്ക്ക് സ്പാറിത്തുടങ്ങിയപ്പോള്‍ ദാ വരുന്നു..വയനാട്ടിലെ ഭൂമി കൈയ്യേറ്റ സമരം...എന്തു തോന്നുന്നു?? മാധ്യമങ്ങള്‍ അടക്കം ടാറ്റയെ വിട്ട് എം.എല്‍.എ മാരുടെയും വീരേന്ദ്ര കുമാറിന്റെയും പിറകെ പോയി..തോന്നുന്നില്ലേ കൊടിയുടെ നിറഭേദമന്യേ നേതാക്കളുടെ ഒത്തുകളി ആണെന്ന്?? ടാറ്റയുടെ കൈയ്യില്‍ നിന്നും കിമ്പളവും എസ്റ്റേറ്റില്‍ സുഖതാമസവും പറ്റുന്ന നേതാക്കള്‍ യഥാര്‍ത്ഥ കയ്യേറ്റക്കാരെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്ന്??
ഇനി ഇത്തിരികൂടെ പരിചിതവും സാധാരണക്കാരനു താത്പര്യമുള്ളതുമായ കാര്യം പറയാം..തിലകനെ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയ കഥ...അങ്കനവാടി പിള്ളാര്‍ക്കു പോലും സുപരിചിതമായ കാര്യം...ആദ്യം തിലകന്‍ പറഞ്ഞു..100 കൂളിംഗ്ലാസ്സുകള്‍ക്ക് ഉടമയായിട്ടുള്ള സൂപ്പര്‍സ്റ്റാറാണ് തന്നെ അഭിനയിക്കാന്‍ സമ്മതിക്കത്തതെന്ന്..അതിനു ശേഷം നിരൂപക സാമ്രാട്ട് അഴീക്കോട് മാഷ് രംഗത്തെത്തി..ആരെയും ബാക്കിയാക്കിയില്ല..എല്ലാവര്‍ക്കും തുല്യമായി അടിച്ചു കൊടുത്തു...മോഹന്‍ലാല്‍,ഇന്ന്സെന്റ്...എല്ലാവര്‍ക്കും കിട്ടി..വയറു നിറച്ച്...അങ്ങനെ മാഷ് അടി കൊടുത്തും വാങ്ങിയും കളിക്കുമ്പോള്‍ അതിനിടയില്‍ വരാത്തത്...സുരേഷ് ഗോപി,ദിലീപ്,ജയറാം...ജയറാം പിന്നെ ഒറ്റ ഡയലോഗ് മാറിപ്പറഞ്ഞതു കാരണം വധഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു.. മകന്‍ കാളിദാസനു കിട്ടിയ നാഷണല്‍ അവാര്‍ഡടക്കം എല്ലം പ്രതിഷേധാഗ്നിക്കിരയായി..ബാക്കി ദിലീപ്,സുരേഷ് ഗോപി...രണ്ടാമത്തെയാളിനും സാധ്യത തീരെ കല്പ്പിക്കപ്പെടുന്നില്ല..അപ്പൊപ്പിന്നെ ആരായിരിക്കും??? പുതിയൊരു സൂപ്പര്‍ സ്റ്റാര്‍ പദവി കിട്ടാനും മറ്റുള്ളവന്മാരെ ഒതുക്കാനുമായി ദിലീപേട്ടന്റെ കളി ആയിക്കൂടേ..??എല്ലാം ഒരു ഒത്തുകളി ആയിക്കൂടെ??താരരാജക്കന്മാര്‍ ഒതുങ്ങുകയും ചെയ്തു..,നമ്മള്‍ സ്പാറുകയും ചെയ്തു...എപ്പടീ?
എന്റെ ചിന്ത പോകുന്ന വഴികളാണ് ഇതൊക്കെ....എന്റെ സതീര്‍ഥ്യന്മാരും ഏതാണ്ടിങ്ങനെ തന്നെ ചിന്തിക്കുന്നു...ഒരു പക്ഷെ അതു കൊണ്ടായിരിക്കാം ആര്‍ക്കും I.B യില്‍ കയറിപ്പറ്റാന്‍ പറ്റാത്തത്...എല്ലാവരെയും പോലെ I.Bക്കാരും ചിന്തിച്ചാല്‍ പിന്നെ എങ്ങനെ കേസു തെളിയും??കള്ളന്മാര്‍ക്കും ഞങ്ങളെപ്പോലെ ചിന്തിച്ചു കൂടേ??
ഇങ്ങനെ ചിന്തിക്കാനുള്ള പ്രേരകശക്തി എന്തായിരിക്കാം??നമ്മള്‍ കണ്ടു വളര്‍ന്ന കുറ്റാന്വേഷണ കഥകള്‍ എല്ലാംതന്നെ എടുത്തോളൂ...എല്ലാത്തിലും വില്ലന്‍; ഒന്നുകില്‍ ക്‍ളൈമാക്സ് വരെ നായകന്റെ അനുഭാവി , അല്ലെങ്കില്‍ പഞ്ചപാവം...സംഭവം നമുക്കു രസിക്കുമെങ്കിലും..നമ്മുടെ ചിന്തയെ ഇതു എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് നമുക്കു മനസിലാകും...മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാകാം..ബ്ലണ്ടറാകാം..എന്തുതന്നെ ആയാലും സുരേഷ് ഗോപി പടങ്ങള്‍ കാണുന്ന ഒരു ശരാശരി മനുഷ്യന്‍ ഇത്തരത്തില്‍ ചിന്തിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...!!
Nb: മുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടിള്ള വ്യക്തികളില്‍ ആരെങ്കിലും എതെങ്കിലും വായനക്കാരന്റെ കാണപ്പെട്ട ദൈവമോ ഒരുപക്ഷെ ദൈവത്തേക്കാള്‍ ഉപരിയായിട്ടൊ ഉള്ളതാണെങ്കില്‍ ക്ഷമിച്ചു കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....
by
ഒ.പി ഓശ
&
ഓശ പി.ഒ
Thursday, March 11, 2010
Subscribe to:
Comments (Atom)