ഏഴു കടലുകളുടെയും ഏഴു മലകളുടെയും അപ്പുറത്തുള്ള രാക്ഷസക്കോട്ടയിലിരുന്ന് രാജകുമാരി പൊട്ടിക്കരഞ്ഞു..അല്ല.. വലിയ വായില്‍ നിലവിളിച്ചു...മുന്‍ഗാമികള്‍ പരീക്ഷിച്ചു വിജയിച്ച അടവുകള്‍ പയറ്റി നോക്കി..തന്റെ സ്വര്‍ണ്ണനിറമുള്ള തലമുടി കിളിവാതിലിലൂടെ പുറത്തേക്കിട്ടു..വല്ല രാജകുമാരനോ മറ്റൊ പൊത്തിപ്പിടിച്ചു കയറി വന്നാലോ...!!രാക്ഷസക്കോട്ടയ്ക്ക് ഒറ്റ നിലയായിട്ടു പോലും കാര്‍കൂന്തല്‍ നിലത്തെത്തിയില്ല..ബ്യൂട്ടി കോണ്‍ഷ്യസായ അമ്മ പറ്റിച്ച പണി...ബോബ് ചെയ്ത് വച്ചേക്കുന്നു....!!രക്ഷയില്ലാ..പെട്ടു..മൂഞ്ചി...!!അല്ലാതെ എന്ത് പറയാന്‍??? ഇനിയിപ്പൊ ഉള്ളത് കൊണ്ട് ഓണം പോലെ...
ഏതായാലും രാക്ഷസക്കോട്ട ഒന്ന് തൂത്തു വാരി വെടിപ്പാക്കിയേക്കാം...വൃത്തിയും മെനയും ആയിക്കോട്ടെ...പട്ടുചേല കയറ്റിക്കുത്തി ക്ലീനിംഗ് തുടങ്ങിയപ്പോഴാണ് രാക്ഷസന്റെ വരവ്.."അതേയ്..ചുമ്മാ അവിടെ ഇരിക്കാതെ ഒന്ന് വന്നു സഹായിച്ചൂടെ??"സഹിച്ചില്ല..."ഒരു വെറും പീറപ്പെണ്ണ് തന്നോട് ശബ്ദമുയത്തുന്നുവോ??? അപമാനം...!! ശാപ്പിട്ടുകളയാം"...തന്റെ മല പോലുള്ള കൈ
നീട്ടി സ്വര്ണ്ണത്തലമുടിയുള്ള രാജകുമാരിയെ പിടികൂടി രാക്ഷസന് വിഴുങ്ങാന്‍ തുനിഞ്ഞു..
"ടപ്പ്"
മുഖമടച്ചുള്ള ഒരടി..കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ തോന്നി..അല്ല വെളിച്ചം പരക്കുന്നതു പോലെ തോന്നി...ഒന്നു കൂടെ കണ്ണ് തിരുമ്മി നോക്കിയപ്പൊ സ്വര്ണ്ണത്തലമുടിയുള്ള രാജകുമാരി തന്റെ കെട്ടിയോളായി മാറി..!! രാക്ഷസന് താനായും..!!! പക്ഷെ ആഗ്രഹങ്ങള്‍ മാത്രം remains same...
നടക്കുന്നത് മറിച്ചാണെങ്കില്‍ പോലും...
by
ഒ.പി ഓശ
&
ഓശ പി.ഒ
Saturday, February 6, 2010
Subscribe to:
Post Comments (Atom)
സഹന ശക്തി കൈവിടരുത്..........:)
ReplyDeleteസഹനശക്തി കൈ വെടിയുന്നത് ശക്തിയുള്ളവരല്ലേ...എനിക്കിതില്‍ ആദ്യത്തേതു മാത്രമെയുള്ളൂ..രണ്ടാമത്തെതില്ല...
ReplyDeletehhm.. saghaakal varshathil oru srishti maathrame purathirakkaarullo?? vaayanakkaar veendum veendum vaayikkaanayi vembal kollukayaanu.. njangalude vikaarangal ulkondu puthiya samrambhangal thudangoo pls.. enthayaalum thoolikayaanu aettavum valiya aayudhamenna chintha anwarthamakunna ningalude ee samrambhathinu ellaa bhaavukangalum...
ReplyDelete